Traditional Rice from Wayanad

വയനാടൻ കുത്തരി ബുക്കിംഗ് ആരംഭിച്ചു
പരമ്പരാഗത കാർഷിക ഉൽപ്പന്നങ്ങളുടെ ശാസ്ത്രീയമായ വ്യാപന പ്രവർത്തനങ്ങളും വിപണവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഫുഡ് കെയർ ഇന്ത്യ എന്ന NGTPL ൻ്റെ കാർഷിക ഗവേഷണ വിപണന വിഭാഗം കർഷകരുടെ സഹകരണത്തോടെയും നേരിട്ടും കൃഷി ചെയ്യുന്ന നെല്ല് സംസ്കരിച്ച് കൃത്യമായ ഇടവേളകളിൽ മുൻകൂട്ടി ബുക്ക് ചെയ്ത് വാങ്ങാവുന്ന പദ്ധതി ആരംഭിച്ചു
രാസ - കീടനാശിനികൾ ചേർക്കാതെ സംസ്കരിച്ചെടുത്ത നെല്ലിൽ നിന്നും ഉല്പാദിപ്പിക്കുന്ന അരിക്ക് നിലവിൽ ₹120 രൂപ വരെ വിലയുണ്ട് എന്നാൽ വരിക്കാർക്ക് ലഭ്യമാക്കിയ പദ്ധതി പ്രകാരം മികച്ച രീതിയിൽ ലാഭം ലഭിക്കും
വയനാട്ടിൽ കൂടുതൽ കൃഷി ചെയ്യുന്നതും ഏറെ രുചികരവുമായ വയനാടൻ പരമ്പരാഗത കാർഷിക ഇനങ്ങളാണ് ലഭ്യമാക്കുക.
അംഗങ്ങൾക്ക് പ്രതിമാസം അഞ്ച് അല്ലങ്കിൽ പത്ത് കിലോ വീതമുള്ളതോ ത്രൈമാസത്തിൽ പതിനഞ്ച് അല്ലങ്കിൽ മുപ്പത് കിലോ എന്ന ക്രമത്തിലോ അരി പുഴുങ്ങി കുത്തി പുതുമയോടെ ലഭ്യമാകും.
കഴിഞ്ഞ പത്ത് വർഷമായി ഫുഡ് കെയർ വയനാടൻ അരികൾ പ്രത്യേകമായി ഇന്ത്യയിലും വിദേശത്തും വിതരണം നടത്തിവരുന്നു.
എല്ലാ മാസവും പുഴുങ്ങി കുത്തിയ അരികൾ മാത്രം വിതരണം ചെയ്യുന്നു.
പരമ്പരാഗത കാർഷിക വിളങ്കളുടെ വിപണനത്തിൽ ദേശീയ അംഗീകരങ്ങൾ ലഭിച്ച സ്ഥാപനം.
കർഷകർക്ക് സപ്പോർട്ടും ഉത്പന്നം വാങ്ങുന്നവർക്ക് ആരോഗ്യകരമായ ഭക്ഷണവും മിതമായ വിലയും ഉറപ്പാക്കുന്ന ഫുഡ് കെയർ ഇന്നോവേഷൻ.
മികച്ച സേവനവും വിശ്വാസവും കാത്ത് സൂക്ഷികുന്ന വിപണന രീതി
ആദ്യം ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ഓഫർ ലഭ്യമാകുന്നത്.
നിലവിലെ ഓഫർ വിലക്ക് പുറമേ കൂടുതൽ സമ്മാനങ്ങളും നേടുക.
വിദേശത്തുനിന്നും മാതാപിതാക്കൾക്ക് ബുക്ക് ചെയ്യാൻ ഇൻ്റർനാഷണൽ പേമെൻ്റ് സംവിധാനവും ഫുഡ് കെയർ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതാണ് ഞങ്ങളുടെ നിശബ്ദമായ പ്രവർത്തനം.
രുചിയും ഔഷധ ഗുണങ്ങളുമുള്ള വിവിധ തരം അരികൾക്ക് പേരുകേട്ട വയനാടൻ മണ്ണിൽ നിന്നും വിളവെടുത്ത് സംസ്കരിച്ച വയനാടൻ തൊണ്ടി, വലിച്ചൂരി , ഉമ ,കുള്ളൻ തോണ്ടി എന്നി കുത്തരികൾ എല്ലാ മാസവും വീട്ടിൽ എത്തുന്ന ഒരു സവിശേഷ പദ്ധതിയാണിത്.
ഒരിക്കലെങ്കിലും വയനാട്ടിൽ വന്നവരും വയനാടിനെ കുറിച്ച് കേട്ടറിവുള്ളവരും പ്രത്യേകം ചോദിച്ചു വാങ്ങുന്ന അരിയാണ് വയനാടൻ തൊണ്ടി, വലിച്ചൂരി തുടങ്ങിയ നെല്ലിനങ്ങളിൽ നിന്നും ലഭിക്കുന്ന അരികൾ.
ആവശ്യക്കാർ ഏറെയുള്ള വയനാടൻ ചെമ്പൻ അരികൾ അന്വേഷിക്കുന്നവർക്ക് പലപ്പോഴും ലഭിക്കാറില്ല.
വർഷത്തിൽ ഒരു തവണ മാത്രം ഉൽപാദനമുള്ളവയാണ് വയനാട്ടിലെ നെല്ലിനങ്ങൾ അതുകൊണ്ടുതന്നെ ലഭ്യതയും കുറവാണ്. കഴിഞ്ഞ മൂന്നുവർഷമായി ഫുഡ് കെയർ നടപ്പാക്കിവരുന്ന വാർഷിക പാക്കേജ് വഴി കേരളത്തിലെ കോഴിക്കോട്, തൃശൂർ, കൊച്ചി, തിരുവനന്തപുരം എന്നി പട്ടണങ്ങളിലും ബാംഗ്ലൂർ, ചെന്നൈ , എന്നിവിടങ്ങളിലും ഗുണമേന്മ ഉറപ്പുവരുത്തിയ അരികൾ വിതരണം ചെയ്തുവരുന്നു. (മറ്റ് ജില്ലകളിൽ ഉള്ളവർക്ക് കൊറിയർ അധികം നൽകണം.)

വാർഷിക പദ്ധതിയിൽ അംഗമാകുന്നവർക്ക് സവിശേഷമായ വിലയും കാലാകാലങ്ങളിൽ വരുന്ന വിലവർദ്ധനവിൽ നിന്ന് മുക്തിയും ലഭിക്കുന്നു ഇതുകൂടാതെ ഏറ്റവും കുറഞ്ഞ വിതരണ ചിലവിൽ വീട്ടുപടിക്കൽ എല്ലാ മാസവും പത്ത് കിലോ ബാഗിൽ സവിശേഷമായ വയനാടൻ കുത്തരി എത്തുന്നു.
അറുപത് ശതമാനത്തിലധികം തവിട് ഉള്ളതും പോളിഷ് ചെയ്യാത്തതും വിഷരഹിതമായി കൃഷി ചെയ്യുന്നതുമായ വയനാടൻ കുത്തരി ഫുഡ് കെയർ വരിക്കാർക്ക് ലഭിക്കുന്നു. താല്പര്യമുള്ളവർ ബന്ധപ്പെടുക. ആദ്യം ബുക്ക് ചെയ്യുന്ന ആയിരം പേർക്ക് മാത്രമായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താവാകാൻ അവസരം ലഭിക്കുക.


നേരിട്ടും ഫുഡ് കെയർ ഓൺലൈൻ പോർട്ടൽ വഴിയും നിങ്ങൾക്ക് ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.

------------ ചോദ്യം - ഉത്തരം --------
സാധാരണ മാർക്കറ്റിൽ വയനാടൻ കുത്തരിക്ക് എത്ര രൂപ വരെ വില വരുന്നതാണ് ?
ശരാശരി 100 -120 രൂപ വില വരുന്നു
സ്കീമിൽ അംഗമാകുന്നവർക്ക് വിലവർദ്ധന ഉണ്ടാകുമോ?
ഇല്ല. ലോക്കൽ വിതരണ ചാർജ് എത്രയാണ്? മുപ്പത് രൂപ മാത്രം.
വിതരണം എപ്പോഴാണ് ?
എല്ലാ മാസവും ആദ്യ ആഴ്ച്ച മുതൽ
ഇന്ത്യയുടെ മറ്റ് സ്ഥലങ്ങളിൽ ഇതേ നിരക്കിൽ ലഭിക്കുമോ?
ഷിപ്പിംഗ് ചാർജ് കുടുതൽ വരുന്നുണ്ട് ,
താല്പര്യമുള്ളവർക്ക് പാർസൽ വഴി നൽകുന്നുണ്ട് , അതിനായി help@foodcare.in ഇമെയിൽ വഴി ബന്ധപ്പെടുക
Mail : help@foodcare.in
Watsapp:https://wa.me/message/PVFCCERDLRSWF1
YouTube: https://youtube.com/@foodcareindia?si=5YIbWgSTD6id_rbw

